Ambulance carrying newborn baby sets off to Kerala for emergency surgery | Oneindia Malayalam

2020-04-15 148

Chief Minister intervenes, ambulance carrying newborn baby sets off to Kerala for emergency surgery
ലോക്ഡൗണ്‍ ആണെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുള്ള 1 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ അതിര്‍ത്തി തുറന്ന്‌കൊടുത്ത് കേരളം. ഇന്നലെ രാവിലെ ജനിച്ച കുഞ്ഞിനെ രാത്രി പത്തരയോടെയാണ് കൊച്ചിയിലെത്തിച്ചത്. എറണാകുളംം ലിസി ഹോസ്പിറ്റലില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ േേനതൃത്വത്തില്‍ രാവിലെ ശസ്ത്രക്രിയ ആരംംഭിച്ചു. അതീവ ഗുരുതര ഹൃദ്രോഗവുമായി നാഗര്‍കോവിലിലെ ആശുപത്രിയില്‍ ഇന്നലെ രാവിലെ ജനിച്ച കുഞ്ഞിനാണ് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചത്.തുടര്‍ന്ന് ലിസി ആശുപത്രി അധികൃതര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിക്കുകയും അതിവേഗം യാത്രാനുമതി നല്‍കുകയും ചെയ്തു